THIRUVANATHAPURAM OBITUARY NEWS:തിരുവനന്തപുരം: എലിപ്പനി മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42) ആണ് മരിച്ചത്.
കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്നു. പനിയെ തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മക്കൾ : രേഷ്മ, രശ്മി, രാഹുൽ. മരുമക്കൾ : ലാലു, രതീഷ്.