Latest Malayalam News - മലയാളം വാർത്തകൾ

പകുതിയിലധികം രാജ്യങ്ങളിലെയും ജനാധിപത്യം പ്രതിസന്ധിയില്‍; റിപ്പോര്‍ട്ട്

INTER NATIONAL-സ്റ്റോക്ക്‌ഹോം : ലോകത്തെ പകുതിയിലധികം രാജ്യങ്ങളും ജനാധിപത്യ തകര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്.
അപര്യാപ്തമായ തിരഞ്ഞെടുപ്പുകള്‍ മുതല്‍ പ്രകടിപ്പിക്കാനും സംഘം ചേരാനുമുള്ള സ്വാതന്ത്ര്യം വരെ പലയിടത്തും നിഷേധിക്കപ്പെടുകയാണ്.
സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡെമോഗ്രഫി ആന്റ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐ.ഡി.ഇ.എ) വാര്‍ഷിക റിപ്പോര്‍ട്ടിലേതാണ് വിവരങ്ങള്‍.

‘ജനാധിപത്യം ഇപ്പോഴും പ്രതിസന്ധിയിലാണ്, ചിലയിടത്ത് നിശ്ചലമാണ്, പലയിടത്തും തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
‘- ഐ.ഡി.ഇ.എ സെക്രട്ടറി ജനറല്‍ കസാസ് സമോറ പറഞ്ഞു. തുടര്‍ച്ചയായ ആറാം വര്‍ഷവും ജനാധിപത്യ തകര്‍ച്ച നേരിടുന്ന രാജ്യങ്ങളുടെ എണ്ണം പുരോഗതിയുള്ളവയേക്കാള്‍ കൂടിവരുകയാണ്.
1975 മുതലുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്.

തിരഞ്ഞെടുപ്പ്, പാര്‍ലമെന്റ്, സ്വതന്ത്ര കോടതികള്‍ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളുടെ അപചയം നിയമവാഴ്ചയുടെ സംരക്ഷണത്തിലും, രാഷ്ട്രീയക്കാരെ നിയന്ത്രിക്കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ നിയമനിര്‍മാണസഭ അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ തകരുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ അഴിമതിവിരുദ്ധ കമ്മീഷണര്‍മാര്‍ വരെയുള്ളവരുടെ അനൗദ്യോഗിക പരിശോധനകള്‍ ഉണ്ടാകുമെന്നും അഴിമതി വിരുദ്ധ കമ്മീഷണര്‍മാര്‍ വരെയുള്ളവര്‍ സേച്ഛാദിപത്യപരമായ പ്രവണതയെ വിജകരമായി നേരിടുമെന്നാണ് പ്രതീക്ഷയെന്നും ഐ.ഡി.ഇ.എ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.