Kerala News Today-പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത.
ഷോളയൂര്‍ ഊരിലെ 26 വയസുകാരൻ മണികണ്ഠനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വന്യജീവി ആക്രമണമല്ല മരണകാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തല്‍. മരണശേഷമാണ് യുവാവിൻ്റെ വയറ്റില്‍ മുറിവുണ്ടായത്. ഇത് മരിച്ച ശേഷം വന്യജീവികള്‍ കടിച്ചതാകാമെന്നാണ് നിഗമനം.
കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമെ സ്ഥിരീകരിക്കാനാകൂവെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
മരണ കാരണം എങ്ങനെയാണെന്ന് അറിയണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നുണ്ട്.
വയറിൻ്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. യുവാവ് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പുറത്ത് ഇറങ്ങിയതാണ് എന്നാണ് നിഗമനം.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Kerala News Today