Latest Malayalam News - മലയാളം വാർത്തകൾ

സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം; ബാബുജാനോടും ആര്‍ഷോയോടും വിശദീകരണം തേടി

Kerala News Today-തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയോടും ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം കെ എച്ച് ബാബുജാനോടും വിശദീകരണം തേടി സിപിഎം.
ഇന്ന് രാവിലെ എകെജി സെന്‍ററിലെത്തിയാണ് ഇരുവരും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിശദീകരണം നൽകിയത്.

വിവാദങ്ങളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ബാബുജാൻ കൂടി ഉൾപ്പെട്ടതോടെയാണ് നേതൃത്വം സംഭവത്തിൽ ഇടപെടാൻ നിർബന്ധിതമായത്.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഈ വിഷയത്തിലെ വിശദീകരണം അറിയിക്കും.
ഇന്ന് എസ്എഫ്ഐ സംസ്ഥാന യോ​ഗവും ചേരുന്നുണ്ട്. അതേസമയം നിഖിലിനുവേണ്ടി ഇടപെട്ടിട്ടില്ലെന്നാണ് ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ബാബുജാന്‍ പറഞ്ഞത്.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.