കണ്ണൂർ : കണ്ണൂരില്‍ കോണ്‍ഗ്രസ് എം പി എം കെ രാഘവനെ തടഞ്ഞ് കോൺഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍. മാടായി കോളജിലെത്തിയപ്പോഴാണ് ഭരണസമിതി ചെയര്‍മാന്‍ കൂടിയായ എംപിയെ തടഞ്ഞത്. കോഴവാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ കോളജില്‍ നിയമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് തടഞ്ഞത്. കല്ല്യാശ്ശേരി- പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് എംപിയുടെ നീക്കമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഇന്‍റര്‍വ്യൂ നിരീക്ഷിക്കാനാണ് ഭരണസമിതി അധ്യക്ഷനായ എം പി എത്തിയത്. എം പിയെ വഴിയില്‍ തടഞ്ഞ് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിക്കുകയായിരുന്നു.
