Latest Malayalam News - മലയാളം വാർത്തകൾ

കേന്ദ്ര സഹമന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് കേരള സർവകലാശാല അനുമതി നിഷേധിച്ചതായി പരാതി

Kerala News Today-തിരുവനന്തപുരം: കേരള സര്‍വകാശാലയിലെ ബിജെപി അനുകൂല ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടനത്തെചൊല്ലി തര്‍ക്കം. ഇന്ന് നടക്കേണ്ട ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ വരുമെന്ന് എംപ്ലോയീസ് സംഘ് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, അങ്ങനെയൊരു ഓഫീസ് അനുവദിച്ചിട്ടില്ലെന്നും മന്ത്രി വരുന്നത് അറിയിച്ചിട്ടില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു.

കേരള സർവകലാശാലയിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കാനിരുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘം കാര്യാലയത്തിൻ്റെ ഉദ്ഘാടന പരിപാടി സർവകലാശാല നിഷേധിച്ചു എന്നാണ് ബി.ജെ.പി അനുകൂല സംഘടനകളുടെ വാദം. സർവകലാശാലക്ക് കീഴിലുള്ള പൂട്ടിക്കിടന്ന കെട്ടിടം കയ്യേറിയാണ് സംഘടനയുടെ കാര്യാലയം ആക്കിയതെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.

സംഭവം ചർച്ചയായതിന് പിന്നാലെ സർവകലാശാലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് അനുമതി നൽകിയതിനെ സംബന്ധിച്ച് വി സി മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് തേടി. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും വിസി ആവശ്യപ്പെട്ടു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉച്ചയ്ക്ക് വിസിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.