Kerala News Today-പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ അൻപത് ഗ്രാമിലധികം തൂക്കം വരുന്ന പഞ്ഞി മറന്ന് വച്ചതായി പരാതി.
എടത്തറ സ്വദേശിനി ഷബാനയാണ് സ്വകാര്യ ആശുപത്രി അധികൃതർക്കെതിരെ പോലീസിലും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയത്.
എന്നാൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അമിത രക്തസ്രാവം തടയാനാണ് പഞ്ഞി വെച്ചതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഈ മാസം ഒമ്പതാം തിയതിയാണ് പാലന ആശുപത്രിയിൽ വെച്ച് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്.
എന്നാല്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നും നടന്ന് കഴിയുമ്പോള്‍ വേദന മാറുമെന്നുമായിരുന്നു ഡോക്ടര്‍ അറിയിച്ചത്.
ഇന്നലെയാണ് ഷബാന ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ ശുചിമുറിയിൽ പോയ സമയത്ത് പഞ്ഞി പുറത്ത് വരികയായിരുന്നു.
Kerala News Today