Latest Malayalam News - മലയാളം വാർത്തകൾ

അന്യമതസ്ഥനെ പ്രണയിച്ചതിന് ആലുവയിൽ പിതാവ് വിഷം കൊടുത്ത 9-ാം ക്ലാസുകാരി മരണത്തിന് കീഴടങ്ങി

OBITUARY NEWS KOCHI :കൊച്ചി: അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച ഒമ്പതാം ക്ലാസുകാരി മരിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി.തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബര്‍ 29ന് എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സംഭവം നടന്നത്. സഹപാഠിയായ ആൺകുട്ടിയുമായി പെൺകുട്ടി പ്രണത്തിലാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു പിതാവിന്‍റെ ക്രൂരത. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നതായി പൊലീസ് പറയുന്നു.എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച്‌ ആണ്‍കുട്ടിയുമായുള്ള ബന്ധം തുടരുകയായിരുന്നു. ഇത് അറിഞ്ഞതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലിച്ചതച്ച ശേഷം മകളുടെ വായില്‍ അച്ഛന്‍ ബലമായി കളനാശിനി ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.