NATIONAL NEWS – ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നാളെ ക്രിസ്മമസ് വിരുന്ന് ഒരുക്കുന്നു.
ഉച്ചയ്ക്ക് 12.30-ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മതമേലധ്യക്ഷന്‍മാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും വിരുന്നില്‍ പങ്കെടുക്കും.
ആദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
വിരുന്നില്‍ കേരളത്തില്‍ നിന്നുള്ള സഭാധ്യക്ഷര്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
ക്രൈസ്തവ വിഭാഗത്തെ ഒപ്പംനിര്‍ത്താന്‍ കേരളത്തില്‍ സ്‌നേഹയാത്ര നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കുന്നത്.