Latest Malayalam News - മലയാളം വാർത്തകൾ

റാന്നിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു : യൂത്ത് കോൺഗ്രസ് – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ തല്ല്.

KERALA NEWS TODAY PATHANANMTHITTA:പത്തനംത്തിട്ട റാന്നിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ .മാരകായുധങ്ങളും കല്ലേറുമായി പാഞ്ഞടുക്കാൻ ഒരുമ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതോടെ തല്ല് പ്രവർത്തകർ തമ്മിലായി .പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും സംഗതികൾ കൂടുതൽ വഷളായി .സംഘർഷത്തിൽ പോലീസിനും ഭേദപ്പെട്ട പരിക്ക് പറ്റി .കരിങ്കൊടി മുഖ്യമന്ത്രിക്ക് നേരെ എറിഞ്ഞതാണ് സംഘട്ടനത്തിന് കാരണമായത് .നവകേരള സദസ്സ് ധൂർത്താണെന്ന് വിളിച്ചു പറഞ്ഞായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തത് .തുടർന്ന് പോലീസിനെ നോക്ക് കുത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു .ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു .
നവകേരള സദസ്സ് നിർത്തി വെയ്ക്കണമെന്നും ഇടതുമുന്നണി സർക്കാരിൻ്റെ കൊള്ളയടി അവസാനിപ്പിക്കണമെന്നതായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം .

Leave A Reply

Your email address will not be published.