Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രി കളമശ്ശേരിയില്‍; സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

KERALA NEWS TODAY-കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തി.
മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, പി. രാജീവ്, വീണാ ജോര്‍ജ്, ഹൈബി ഈഡന്‍ എം.പി., സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്തെ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രിയും സംഘവും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തി.
പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മറ്റ് ആശുപത്രികളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (തിങ്കളാഴ്ച) മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു.
ജീവന്‍ കൊടുത്തും കേരളത്തിന്റെ സമാധാനവും സാഹോദര്യവും നിലനിര്‍ത്തുമെന്ന പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.