സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

schedule
2024-05-13 | 06:35h
update
2024-05-13 | 06:35h
person
kottarakkaramedia.com
domain
kottarakkaramedia.com
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Share

KERALA NEWS TODAY THIRUVANATHAPURAM:സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.മറ്റു ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വേനൽമ‍ഴ ശക്തമായതോടെ താപനിലയിൽ കുറവുണ്ടായെങ്കിലും കൊല്ലം പുനലൂരിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 14ന് തിരുവനന്തപുരം, പത്തനംതിട്ട. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് പ്രവചനം

Breaking Newsgoogle newsKerala PoliceKochiKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAThiruvananthapuram news
1
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
14.11.2024 - 01:44:39
Privacy-Data & cookie usage: