Latest Malayalam News - മലയാളം വാർത്തകൾ

വയനാടിനായി എല്ലാ സഹായങ്ങളും കേന്ദ്രം നൽകും ; കെ സുരേന്ദ്രൻ

Center will provide all assistance for Wayanad; K Surendran

പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്‌ക്ക് ആശ്വാസവും ശക്തിയും പകരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദുരന്ത മേഖലയിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. ആദ്യഘട്ടത്തിൽ വയനാടിന് വേണ്ട എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടിലെത്തിയ പ്രധാനമന്ത്രി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്തെത്തി. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ദുരന്ത ഭൂമി സന്ദര്‍ശിച്ചു. വയനാടിന് കരുത്ത് പകരാനാണ് പ്രധാനമന്ത്രി ദുരന്ത പ്രദേശങ്ങളിൽ എത്തുന്നത്. ഇതിന് മുമ്പും പ്രകൃതി പ്രക്ഷോഭങ്ങൾ കേരളത്തെ ബാധിച്ച സമയത്ത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് വേണ്ട സഹായങ്ങൾ നൽകിയിരുന്നു. ഓഖി, പൂറ്റിങ്ങൽ തുടങ്ങിയ ദുരന്തം ഉണ്ടായപ്പോൾ മികച്ച രീതിയിൽ കേന്ദ്രസർക്കാർ സഹായം നൽകി. ഇത് വയനാട്ടിലും തുടരും. പ്രധാനമന്ത്രി വയനാട്ടിലെത്തുമ്പോൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വയനാടിന് ആത്മവിശ്വാസം നൽകുന്ന സന്ദർശനമായിരിക്കും ഇതെന്നും ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.