KERALA NEWS TODAY PALAKKAD:പാലക്കാട്: ജില്ലയില്‍ നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയി നഗരമധ്യത്തിലാണ് കഞ്ചാവുചെടി വളര്‍ന്നത്.
നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. 25 സെന്റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്.