KERALA NEWS TODAY – കോട്ടയം :കെ.കെ.റോഡില്‍ വടവാതൂര്‍ മാധവന്‍പടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.
ബൈക്ക്, ബസിന്റെ മുന്‍ഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.
നാട്ടുകാര്‍ ഉടന്‍തന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തെത്തുടര്‍ന്ന് കെ.കെ. റോഡില്‍ വന്‍ ഗതാഗത തടസ്സവുമുണ്ടായി. കോട്ടയം ഈസ്റ്റ് പോലീസും മണര്‍കാട് പോലീസും സ്ഥലത്തെത്തി.