Latest Malayalam News - മലയാളം വാർത്തകൾ

‘ഒരു എസ്.പിയുടെ രണ്ട് മക്കളും ലഹരിക്ക് അ‌ടിമകൾ’: കൊച്ചി സിറ്റി കമ്മീഷണർ

Kerala News Today-കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ അടക്കം ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിൻ്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്‍. എല്ലാ തട്ടിലും ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗമുണ്ട്.

പോലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമൻ്റെ വെളിപ്പെടുത്തൽ. ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മിഷണർ തുറന്ന് പറഞ്ഞു. ഒരു വശത്ത് ലഹരിക്കെതിരെ പ്രതിരോധ കോട്ട തീർക്കുകയാണ് പോലീസ്. ഇതിനിടയിലാണ് പോലീസുകാരുടെ മക്കൾക്കിടയിൽ തന്നെ ലഹരി ഉപയോഗം വ്യാപകമാണന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ വ്യക്തമാക്കിയത്.

എല്ലാ റാങ്കിലുമുള്ള പോലീസുകാരുടെ മക്കളും ലഹരിക്ക് അടിമകളായിയുണ്ടെന്നും കമ്മിഷണർ പറഞ്ഞു. പോലീസ് ക്വട്ടേഴ്സിലും ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്ന് പറഞ്ഞാണ് കമ്മിഷണർ പ്രസംഗം അവസാനിപ്പിച്ചത്. പോലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമൻ്റെ വെളിപ്പെടുത്തൽ എന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.