NATIONAL NEWS-ചെന്നൈ : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ കൂട്ട കോപ്പിയടി.
ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച 30 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷയ്ക്കിടെ അധികൃതര്‍ പിടികൂടിയത്.
പിടിയിലായവരില്‍ 26 പേരും ഹരിയാണ സ്വദേശികളാണ്.
രണ്ടുപേര്‍വീതം ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളും.ഇവരെല്ലാം പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണെന്നാണ് വിവരം.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിലെ ക്ലര്‍ക്ക്, കാന്റീന്‍ അറ്റന്‍ഡന്റ്, കാര്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നത്. 15,000-ഓളം അപേക്ഷകരില്‍നിന്ന് 200 പേരെ എഴുത്തുപരീക്ഷയ്ക്കായി തിരഞ്ഞെടുത്തു. ശനിയാഴ്ച ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു പരീക്ഷ.