Latest Malayalam News - മലയാളം വാർത്തകൾ

ബിജെപി ശത്രുപക്ഷത്ത്, എൻഡിഎ സഖ്യത്തിനില്ല; പുതിയ പാർട്ടിയില്ലെന്നും ജെഡിഎസ് കേരളാഘടകം

KERALA NEWS TODAY-തിരുവനന്തപുരം :എൻഡിഎയുമായി സഖ്യത്തിനില്ലെന്ന് കേരള ജെഡിഎസ്.
പുതിയ പാർട്ടിയില്ലെന്നും ജെഡിഎസ് കേരളാഘടകം അധ്യക്ഷൻ മാത്യു ടി. തോമസ് അറിയിച്ചു.

‘ജെഡിഎസ് ദേശീയ തലത്തിൽ അംഗീകാരമുള്ള പാർട്ടിയല്ല.
കേരളത്തിൽ മാത്രം നിലനിൽക്കുന്ന പാർട്ടിയാണ്.
ദേശീയതലത്തിൽ എങ്ങനെയാകണമെന്ന് പരിശോധിച്ചു വരികയാണ്.
ബിജെപിയുമായി യോജിച്ചു പ്രവർത്തിക്കാനില്ല. ജെഡിഎസ് ആയി തന്നെയാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്.
ബിജെപിയും സഖ്യകക്ഷികളും ശത്രുപക്ഷത്തിലാണ്.’’– മാത്യു ടി. തോമസ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരുമായി സഹകരിച്ച് കേരളത്തിൽ പ്രവർത്തിക്കാനാണ് തീരുമാനമെന്നും മാത്യു ടി. തോമസ് അറിയിച്ചു. ജെഡിഎസിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ല. അഭിപ്രായ ഭിന്നതയുണ്ടെന്നു പറയുന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സംഘടനാപരമായ കാര്യങ്ങൾ എല്ലാ കമ്മിറ്റിയിലും ചർച്ച ചെയ്യാറുണ്ട്. ദേശീയ നേതൃത്വത്തിലുള്ള ചില നേതാക്കൾ എടുത്ത തീരുമാനത്തെ തള്ളുകയാണ്. കേരളത്തിലെ ബിജെപിയുമായി ജെഡിഎസ് സഹകരിച്ചു പ്രവർത്തിക്കില്ലെന്ന് അവർക്കുതന്നെ വ്യക്തമായി അറിയാമെന്നും മാത്യു ടി. തോമസ് പറഞ്ഞു.

Leave A Reply

Your email address will not be published.