NATIONAL NEWS-ഹൈദരാബാദ് : തെലങ്കാനയിൽ ബി.ജെ.പി. അധികാരത്തിലെത്തിയാൽ പിന്നാക്കവിഭാഗം നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഗ്ദാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വെറും രണ്ടു ശതമാനം വോട്ടിൽ ഒതുങ്ങും.
പിന്നെ അവരെങ്ങനെ മുഖ്യമന്ത്രിയെ അധികാരത്തിലേറ്റും -കൽവകുർത്തിയിൽനടന്ന കോൺഗ്രസ് പ്രചാരണസമ്മേളനത്തിൽ രാഹുൽ ചോദിച്ചു.
ബി.ജ.പിയിൽ നിന്നും പണം വാങ്ങിയാണ് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം മത്സരിക്കുന്നത്. ബി.ജെ.പിക്കെതിരെ കോൺഗ്രസ് പോരാടുന്നിടത്തെല്ലാം എ.ഐ.എം.ഐ.എം തങ്ങളുടെ സ്ഥാനാർഥികളെ നിർത്തുന്നു.
ബി.ജെ.പിയും ബി.ആർ.എസും എ.ഐ.എം.ഐ.എമ്മും ഒന്നാണ്. മൂവരും ഒരുമിച്ച് പ്രവർത്തിക്കുന്നു.
കാർഷിക നിയമങ്ങളിൽ പാർലമെന്റിൽ ബി.ജെ.പിക്ക് ബി.ആർ.എസ് നൽകിയ പിന്തുണ അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും ബിആർഎസും തമ്മിൽ ധാരണയില്ലെങ്കിൽ എന്തുകൊണ്ട് കെ.സി.ആറിനെതിരെ ഒരു കേസ് പോലുമില്ലാത്തതെന്നും രാഹുൽ ചോദിച്ചു.