NATIONAL NEWS NEWDELHI:ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനാണ് അവകാശമെന്നും കോടതി വ്യക്തമാക്കി. ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി. ഇതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് മടങ്ങണം.ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് രൂക്ഷവിമർശനത്തോടെയാണ് സുപ്രീംകോടതിയുടെ വിധി. ഗുജറാത്ത് കലാപകാലത്തായിരുന്നു ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗ കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബിവി നഗരത്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
