Latest Malayalam News - മലയാളം വാർത്തകൾ

കിൻഫ്ര പാർക്കിലെ തീപിടുത്തം: കെട്ടിടത്തിൽ അടിമുടി വീഴ്ചയെന്ന് ഫയര്‍ഫോഴ്സ് മേധാവി

Kerala News Today-തിരുവനന്തപുരം: തുമ്പയില്‍ തീപിടിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ്റെ സംഭരണശാലയ്ക്ക് എന്‍.ഒ.സി ഇല്ലെന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി സന്ധ്യ. തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ഷട്ടര്‍ ഓപണ്‍ ചെയ്ത് കെട്ടിടത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത്തിന് ജീവന്‍ നഷ്ടമായത്. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഫൊറന്‍സിക് പരിശോധനാഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ പറയാനാവൂവെന്നും അവര്‍ വ്യക്തമാക്കി.

സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാൽ തീപിടുത്തം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സാനിറ്റിറ്റസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്നും അവർ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി. അതിനിടെ തീ അണയ്ക്കുന്നതിനിടെ മരിച്ച ഫയർഫോഴ്സ് ജീവനക്കാരൻ രഞ്ജിത്തിൻ്റെ കണ്ണുകൾ ദാനം ചെയ്തു.

ഫയർഫോഴ്സ് ആസ്ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്ജിത്തിൻ്റെ മൃതദേഹം പൊതു ദർശനത്തിന് വെക്കും. നേരത്തേ തീ പിടുത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നതും ഫയർഫോഴ്‌സിൻ്റെ എൻ.ഒ.സി ഇല്ലാതെയാണെന്ന് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. കെട്ടിടത്തിന് പുറത്ത് അലക്ഷ്യമായി ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസിൻ്റെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.