KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: പൊങ്കാല അര്‍പ്പിക്കാന്‍ നാടൊരുങ്ങി, കലങ്ങളും അടുപ്പുകളും നിറയാന്‍ ഇനി മൂന്നുദിവസം മാത്രം, ഒപ്പം ഭക്തരുടെയും. കേരളത്തിലെ
നാനാതുറകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനനഗരിയിലെത്തും. 25 ന് രാവിലെ 10.30 നാണ് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. കുംഭ മാസത്തിലെ പൂരം
നാളും പൗര്‍ണമിയും ചേരുന്ന ദിവസമാണ് പൊങ്കാല. പൊങ്കാല സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.കണ്ണകി ചരിത്രത്തില്‍
പാണ്ഡ്യ രാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ പാടി കഴിയുമ്പോഴാണ് പൊങ്കാല ഒരുക്കല്‍ ആരംഭിക്കുന്നത്. ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലെ
അടുപ്പിലേക്ക് പകരും. അതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നില്‍ ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പും ജ്വലിപ്പിക്കുന്നത് സഹ മേല്‍ശാന്തിയാണ്. ഇതോടെ പൊങ്കാല അര്‍പ്പണം ആരംഭിക്കും.