വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി. കുഞ്ഞ് നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്.
