ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം

schedule
2024-10-02 | 11:29h
update
2024-10-02 | 11:29h
person
kottarakkaramedia.com
domain
kottarakkaramedia.com
Attack on a Malayali family in Bengaluru
Share

ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആദര്‍ശിനും ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിലെ ചന്താപുരയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആദര്‍ശിന്റെ സഹോദരി നാരായണ ഹൃദയാലയ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മറ്റൊരാവശ്യത്തിനായി നഗരത്തിലെത്തിയ ആദര്‍ശ്, സഹോദരിയെ ചന്താപുരയിലെ തന്നെ ബന്ധുവിന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ കൂടെകൂട്ടിയിരുന്നു.

രാത്രി പതിനൊന്നരയോടെ സഹോദരിയെ ഹോസ്റ്റലില്‍ തിരികെയിത്തിച്ച് ആദർശും മറ്റ് രണ്ട് ബന്ധുക്കളും മടങ്ങി. ഇതിനിടെ ഹോസ്റ്റൽ സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയെ കെട്ടിട ഉടമയും മകനും ചേർന്ന് തടഞ്ഞു. തുടർന്ന് മോശമായി പെരുമാറിയെന്നാണ് പരാതി. ഇതറിഞ്ഞാണ് ആദർശ് മടങ്ങിയെത്തിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞറിയുന്നതിനിടെ ആദർശിനെയും ബന്ധുക്കളെയും കെട്ടിട ഉടമയും സംഘവും ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടിയും, കല്ലുകളും ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ആദർശിന്റെ പരാതിയിൽ സൂര്യ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
06.12.2024 - 17:12:37
Privacy-Data & cookie usage: