കൊട്ടാരക്കര എംഎൽഎയും ധനമന്ത്രിയുമായ കെഎൻ ബാലഗോപാലിന്റെ ഓഫീസിൽ നിന്നും വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി കത്തിൽ അക്ഷരപ്പിശക്. കൊട്ടാരക്കര മണ്ഡലത്തിലുള്ള അജിത് കുമാർ എന്ന വ്യക്തിക്കാണ് അക്ഷരപ്പിശകോടെയുള്ള മറുപടി കത്ത് ലഭിച്ചത്. കത്തിൽ ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് എന്നതിന് പകരം ‘ ധവല സനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ‘ എന്നാണ് നൽകിയിരിക്കുന്നത്. കൂടാതെ ബന്ധപ്പെടാനായി നൽകിയിരിക്കുന്ന ഫോൺ നമ്പർ തെറ്റാണെന്നും അപേക്ഷകൻ വ്യക്തമാക്കുന്നുണ്ട്.
സാധാരക്കാരായ ആളുകൾ ഇത്തരത്തിൽ അപേക്ഷ നൽകുമ്പോൾ ബന്ധപ്പെട്ട അധികാരികൾ തെറ്റായ വിവരങ്ങൾ നൽകുന്നത് പൊതുജനങ്ങളുടെ അവകാശ ലംഘനം കൂടിയാണ്. ഒരു മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇത്തരത്തിൽ അക്ഷരപ്പിശകുകളോടെ മറുപടികൾ ലഭിക്കുന്നതും ഗൗരമാകാരമായി തന്നെ കാണേണ്ട കാര്യമാണ്.