ആര്യനാട്ട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

schedule
2023-08-27 | 13:38h
update
2023-08-27 | 13:38h
person
kottarakkaramedia.com
domain
kottarakkaramedia.com
ആര്യനാട്ട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Share

KERALA NEWS TODAY – തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
വിതുര മരുതാമല സ്വദേശി ബെന്‍സി ഷാജി (26) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ 10.45 ഓടെ ബെന്‍സിയുടെ പിതാവ് വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചിരുന്നു.
ഇതിനുശേഷമാണ് ബെന്‍സിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജോബിനാണ് ബെന്‍സിയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാല് മാസമായി ഇവര്‍ രണ്ടുപേരും വാടകയ്ക്കാണ് താമസിച്ചിരുന്നത്.
കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ജോബിന്‍. വീടിനോട് ചേര്‍ന്നുള്ള ഒരു സ്ഥാപനത്തിലെ ഫിസിയോ തൊറാപ്പിസ്റ്റായിരുന്നു ബെന്‍സി.
സംഭവസമയത്ത് ജോബിന്‍ വീട്ടിലുണ്ടായിരുന്നില്ല. ജോബിന്‍ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുമായി ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് ബെന്‍സിയെ മരിച്ചനിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Breaking Newsgoogle newskerala newsKerala PoliceKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam newslatest news
22
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
30.08.2024 - 23:13:50
Privacy-Data & cookie usage: