കുട്ടി ആക്‌സിലേറ്ററിൽ കൈവെച്ചു ; ആലപ്പുഴയിൽ സ്‌കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി

schedule
2024-08-30 | 10:13h
update
2024-08-30 | 10:13h
person
kottarakkaramedia.com
domain
kottarakkaramedia.com
The boy put his hand on the accelerator; In Alappuzha, the scooter crashed into a clothes shop
Share

ആലപ്പുഴ ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. ഹരിപ്പാട് ഫിദാ ടെക്സ് ടൈൽസിനുള്ളിലേക്കാണ് സ്‌കൂട്ടർ ഇടിച്ചു കയറിയത്. സ്‌കൂട്ടറിന്റെ മുന്നിലിരുന്ന കുട്ടി ആക്സിലേറ്ററിൽ കൈവെച്ചതാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. ഭർത്താവും കുഞ്ഞും വണ്ടിയിലിരിക്കെ ഭാര്യ കടയിലേക്ക് കയറി വസ്ത്രങ്ങൾ നോക്കുന്നതിനിടയിലാണ് സംഭവം. സ്കൂട്ടർ ഇടിച്ച് ഭാര്യ തലകുത്തി മറിഞ്ഞു. പരിക്ക് പറ്റിയ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കായംകുളം സ്വദേശിയായ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.

Advertisement

Accident newskerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
30.08.2024 - 10:18:35
Privacy-Data & cookie usage: