Latest Malayalam News - മലയാളം വാർത്തകൾ

ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Kerala News Today-തൃശ്ശൂര്‍: തൃശ്ശൂർ എറവില്‍ ഓട്ടോ ടാക്‌സിയും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ഓട്ടോ ഡ്രൈവറും എടത്തിരിഞ്ഞി സ്വദേശിയുമായ ജിത്തു(36) ആണ് മരിച്ചത്. ജിത്തുവിന്‍റെ ഭാര്യ നീതു, മകൻ അദ്രിനാഥ്(3), നീതുവിന്‍റെ പിതാവ് കണ്ണൻ എന്നിവർക്ക് പരിക്കേറ്റു.
മൂന്നു പേരുടെയും നില ഗുരുതരമാണ്. ഇവരെ ജൂബിലി മിഷൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെ 2 മണിയ്ക്ക് കപ്പൽപള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. മൂന്നര വയസുകാരനുമായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സി, രോഗിയുമായി തൃശ്ശൂര്‍ ഭാഗത്തേക്കുപോയ ആംബുലന്‍സുമായാണ് കൂട്ടിയിടിച്ചത്. ജിത്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തില്‍ ഓട്ടോ ടാക്‌സിയുടെ മുന്‍ഭാഗം പുര്‍ണമായും തകര്‍ന്നിരുന്നു. ആംബുലന്‍സിൻ്റെ ട്രാക്കിലേക്ക് ഓട്ടോ ടാക്‌സി കയറുകയും പെട്ടെന്ന് വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വേഗത്തിലെത്തിയ ആംബുലന്‍സ് ഇടിച്ചുകയുമായിരുന്നു. അപകടകാരണം പോലീസ് പരിശോധിച്ചുവരുകയാണ്.

 

 

 

 

 

 

Kerala News Today

 

 

 

 

Leave A Reply

Your email address will not be published.