ഭീഷ്മ പർവ’ത്തിനുശേഷമുള്ള അമൽ നീരദിന്‍റെ പുതിയ ചിത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി. പ്രധാനവേഷങ്ങളിലെത്തുന്നത് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ്. സ്റ്റൈലിഷ് ലുക്കിൽ ഇരുവരും തോക്കുമായി നിൽക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയ ക്യാരക്ടർ പോസ്റ്ററുകൾ.
അമൽ നീരദും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത് ആദ്യമായാണ്. ആക്‌ഷൻ ത്രില്ലറായിരിക്കും ഇതെന്നാണ് സൂചന.
അമൽ നീരദിന്‍റെ സിനിമകൾക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധിപേരുണ്ട്. തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന് കഴിഞ്ഞ ദിവസം അമൽ നീരദ് സമൂഹമാധ്യമങ്ങളിലൂടെ സൂചന നൽകിയപ്പോൾ മുതൽ പലരും കാത്തിരിപ്പിലായിരുന്നു.