Latest Malayalam News - മലയാളം വാർത്തകൾ

എലിപ്പനി ആശങ്കയില്‍ ആലപ്പുഴ

KERALA NEWS TODAY-ആലപ്പുഴ : ഇടവിട്ടുപെയ്യുന്ന മഴയില്‍ ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു.
അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു.
ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം.
എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നതാണ് ആശങ്കയ്ക്കു കാരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്കു കാരണമാകുന്നത്. സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്നു പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു തലവേദനയാകുന്നത്.

Leave A Reply

Your email address will not be published.