Latest Malayalam News - മലയാളം വാർത്തകൾ

ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയം, നടി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയമുണ്ടെന്ന് ആരോപിച്ച് മലയാള സിനിമാ നടി സുപ്രീംകോടതിയില്‍. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയില്ല. എസ്‌ഐടി തന്നെ സമീപിച്ചില്ലെന്നും നടി സുപ്രീംകോടതിയില്‍ പറഞ്ഞു. സജിമോന്‍ പാറയിലിന്റെ അപ്പീലില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് നടി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നതെന്നും നടി പറഞ്ഞു. തന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂര്‍ണതയില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കി. നടിക്ക് വേണ്ടി അഭിഭാഷക ലക്ഷ്മി എന്‍ കൈമളാണ് അപേക്ഷ ഫയല്‍ ചെയ്തത്.

Leave A Reply

Your email address will not be published.