KERALA NEWS TODAY-ന്യൂഡൽഹി : .
അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്.
കേരളത്തിൽ നിന്ന് ഒമ്പത് പൊലീസുകാർക്ക് അംഗീകാരം.
എസ് പി മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, SI കെ.സാജൻ, ACP പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ ബിജു ,പി ഹരിലാൽ എന്നിവർക്കാണ് അംഗീകാരം.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആർ. ഇളങ്കോയ്ക്കും വൈഭവ് സക്സേനയ്ക്കും അവാർഡ് കിട്ടിയത്.
മനോരമക്കൊലകേസിലെ പ്രതിയെ പിടികൂടിയതിനാണ് ഹരിലാലിന് അംഗീകാരം, കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിന് രാജ് കുമാറിനും കെ ആർ ബിജുവിന് നൂറനാട് ഇർഷാദ് വധക്കേസിലെ അന്വേഷണത്തിനും അംഗീകാരം കിട്ടി.