തൃശൂർ : ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ വെണ്ടോർ സ്വദേശി കിളവൻപറമ്പിൽ 33 വയസുള്ള ദിനേഷ് ആണ് അറസ്റ്റിലായത്. ചുങ്കം കനാൽ പരിസരത്ത് താമസിക്കുന്ന കാളൻ വീട്ടിൽ 36 വയസുള്ള ജിയോക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിയോ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.