Latest Malayalam News - മലയാളം വാർത്തകൾ

സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ട്രെയിൻ യാത്രക്കാരന് കുത്തേറ്റു

A train passenger who was questioned about harassing women was stabbed

കണ്ണൂരിൽ ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. മുറിവ് സാരമല്ല. കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു. അക്രമിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

Leave A Reply

Your email address will not be published.