CRIME-ചെന്നൈ : ഹോട്ടലില്‍നിന്ന് സൗജന്യ ഭക്ഷണം ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്നു.
കാഞ്ചീപുരത്തിനുസമീപം ഓരിക്കൈയിലെ ഹോട്ടലില്‍ ബുധനാഴ്ച വൈകീട്ട് തിരുമലൈയാണ് (50) കൊല്ലപ്പെട്ടത്.
ഹോട്ടല്‍ ജീവനക്കാരന് രാമചന്ദ്രനെ (40) പോലീസ് അറസ്റ്റുചെയ്തു.
തിരുമലൈ കഴിഞ്ഞദിവസങ്ങളിലും ഭക്ഷണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തിയിരുന്നെന്നും ജീവനക്കാരുമായി തര്ക്കത്തിലേര്പ്പെട്ടിരുന്നെന്നും പറയുന്നു. ബുധനാഴ്ച വൈകീട്ട് വീണ്ടും ഭക്ഷണം ആവശ്യപ്പെട്ടെത്തിയപ്പോഴാണ് രാമചന്ദ്രന് മരക്കട്ടയെടുത്ത് തിരുമലൈയെ അടിച്ചത്. തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചെന്ന് പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രാമചന്ദ്രനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കാഞ്ചീപുരം താലൂക്ക് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കാഞ്ചീപുരം ജില്ലാകോടതിയില്‍ ഹാജരാക്കിയ രാമചന്ദ്രനെ റിമാന്‍ഡ് ചെയ്തു. തിരുമലൈയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.