NATIONAL NEWS-ഹൈദരാബാദ് : ശീതളപാനീയം എടുക്കാനായി സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാന്‍ ശ്രമിച്ച നാലുവയസ്സുകാരി വൈദ്യുതാഘാതമേറ്റു മരിച്ചു. നിസാമാബാദിലെ നന്ദിപേട്ടില്‍ തിങ്കളാഴ്ചയാണു സംഭവം.
മാതാപിതാക്കളോടൊപ്പം സൂപ്പർമാർക്കറ്റിൽ എത്തിയതായിരുന്നു നാലുവയസ്സുകാരി ജി.റിഷിത.
മാതാപിതാക്കളുടെ ശ്രദ്ധമാറിയ സമയത്തു റഫ്രിജറേറ്റർ തുറക്കാനായി വാതിലിൽ പിടിച്ച പെണ്‍കുട്ടിക്കു വൈദ്യുതാഘാതം ഏൽക്കുകയും താഴേക്കു വീഴുകയുമായിരുന്നെന്നു എസ്ഐ ജി.രാഹുൽ പറഞ്ഞു.
പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പെൺകുട്ടിയുടെ പിതാവ് രാജ ശേഖറിന്റെ പരാതിയിൽ സൂപ്പർമാർക്കറ്റ് ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു.