KERALA NEWS TODAY – തിരുവനന്തപുരം: വിഴിഞ്ഞം മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു.
പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ശക്തമായ തിരയില്‍പ്പെട്ട് നൗഫലിന്റെ തല വള്ളത്തില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് നൗഫല്‍ ഉള്‍പ്പെട്ട സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഉയര്‍ന്നതും ശക്തിയുള്ളതുമായ തിരമാല മുതലപ്പൊഴിയില്‍ ഉണ്ടായിരുന്നു.
തിരയില്‍പ്പെട്ട് വള്ളം ഉയര്‍ന്നുപൊങ്ങിയപ്പോഴാണ് നൗഫലിന്റെ തല വള്ളത്തില്‍ വന്നിടിച്ചത്.
ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.