Kerala News Today-കൊല്ലം: കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്.
ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.
ഓഫീസിനുള്ളിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിനാണ് തീപിടിച്ചത്. ഓഫീസിനുള്ളില്‍ തീപടരുന്ന വിവരം പ്രദേശവാസിയായ വ്യക്തിയാണ് പഞ്ചായത്ത് പ്രസിഡന്റിനേയും മറ്റും വിളിച്ചറിയിച്ചത്.
ഉടന്‍തന്നെ നാട്ടുകാരും പഞ്ചായത്ത് ജനപ്രതിനിധികളും ചേര്‍ന്ന് തീയണച്ചു. കരുനാഗപ്പള്ളിയില്‍നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും തീയണച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിൻ്റെ മുറിയുടെ ചെറിയൊരു ഭാഗത്തേക്കും തീപടര്‍ന്നിരുന്നു.
അതേസമയം, തീപിടിത്തത്തില്‍ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഭൂരിഭാഗം ഫയലുകളും കമ്പ്യൂട്ടറിലേക്ക് മാറ്റിയതിനാല്‍ അവ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി. ശ്രീദേവി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും.
Kerala News Today