Latest Malayalam News - മലയാളം വാർത്തകൾ

പുരുഷന്മാർക്ക് വേണ്ടി വാദിക്കുന്നൊരു സിനിമ ; ‘ ആഭ്യന്തര കുറ്റവാളി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

A film that advocates for men; Trailer of 'Domestic Criminal' released

സേതുനാഥ് പദ്മകുമാറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ പുരുഷ പക്ഷ ചിത്രമാകുമിതെന്ന് റിലീസിന് മുന്നേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലർ സൂചിപ്പിക്കുന്നതും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ്. രണ്ട് തവണ വിവാഹിതനായ വ്യക്തിയായ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ വിവാഹ ജീവിതത്തിന്റെ സമാധാനം കെടുത്തുന്ന ഒരു പ്രശ്നം ഉദിക്കുകയും അതിനെതിരെ അയാൾ കോടതിയിൽ നടത്തുന്ന നിയമപോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലിക്കൊപ്പം ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, തുളസി, ശ്രേയ രുക്മിണി, തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Leave A Reply

Your email address will not be published.