Latest Malayalam News - മലയാളം വാർത്തകൾ

അസമിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 17 കാരൻ അറസ്റ്റിൽ

OBITUARY NEWS ASSAM:ആറു വയസ്സുകാരിയെ 17 കാരൻ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. അസമിലെ ബാർപേട്ട ജില്ലയിലാണ് സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിനുള്ളിൽ ചാക്കിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു മൃതദേഹം.

ബാർപേട്ട ജില്ലയിലെ ബാഗ്ബർ മൗരിപം ഗ്രാമത്തിലാണ് സംഭവം. ജനുവരി 26ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറുവയസ്സുകാരിയെ കാണാതാവുകയായിരുന്നു.

കുടുംബം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പൊലീസിനെ സമീപിച്ചു.

ജനുവരി 29ന് ഇതേ ഗ്രാമത്തിലെ 17കാരൻ്റെ വീട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.

ആറുവയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി അന്വേഷണത്തിൽ തെളിഞ്ഞു. പീഡനത്തിന് ശേഷം പ്രതി കുട്ടിയെ

കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടിയ വീട്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഐപിസി സെക്ഷൻ 302, 210 പ്രകാരവും പോക്‌സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരവും ബാഗ്ബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.6

Leave A Reply

Your email address will not be published.