• Home
  • KERALA NEWS TODAY
  • എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടി
KERALA NEWS TODAY

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടി

Kerala news
Email :544

സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ നടപടി നേരിട്ട എൻ പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി. ഈ മാസം 10 മുതൽ 180 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സസ്പെൻഷൻ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ 6 മാസമായി പ്രശാന്ത് സസ്പെൻഷനിലാണ്. എന്നാൽ മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് മറയ്ക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകുകയും ചെയ്തതിന് സസ്പെൻഷനിലായ കെ. ഗോപാലകൃഷ്ണൻ IAS നെ 3 മാസം കൊണ്ട് തിരിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts