കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. യുഡിഎഫും ബിജെപിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ ആരോപണം. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ആറളം ഫാം സന്ദർശിക്കും. ഇതിനിടെ ആറളത്ത് ഇന്ന് സർവ്വകക്ഷി യോഗം ചേരാൻ തിരുമാനിച്ചിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ യോഗത്തിൽ പങ്കെടുക്കും. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിക്കാൻ ഇടയായ സംഭവത്തെ തുടർന്ന് തിങ്കളാഴ്ച സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ ഇന്ന് വൈകുന്നേരം ചേർന്ന കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇന്ന് വൈകുന്നേരം 3.00 മണിക്കാണ് സർവ്വകക്ഷിയോഗം ചേരുന്നത്.
