Latest Malayalam News - മലയാളം വാർത്തകൾ

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം ; സംഭവം വടകരയിൽ

Burnt body found in vacant field; Incident in Vadakara

വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സത്രീയാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.