Latest Malayalam News - മലയാളം വാർത്തകൾ

ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു ; ആർക്കും പരുക്കില്ല

Explosive thrown at house in Changaramkulam; no one injured

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. മുഹമ്മദുണ്ണിയുടെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കോൺഗ്രസ് കുടുംബമാണ് മുഹമ്മദുണ്ണി എന്ന അബ്ദുവിൻ്റെത്. മകൻ റാഷിദ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. പുലർച്ചെ അഞ്ചുമണിക്ക് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് സ്ഫോടക വസ്തു എറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടാത്ത നിലയിൽ ഒരു ഗുണ്ട് സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തു വീട്ടിലേക്ക് എറിയുന്നതിന്റെയും പിന്നീട് തീയും പുകയും ഉയർന്നതോടെ യുവാവ് ഓടി രക്ഷപ്പെടുന്നതും സിസിടിവിയിൽ ഉണ്ട്. ആക്രമണത്തിൽ വീടിൻറെ മുൻവശത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാഷ്ട്രീയ പ്രശ്നങ്ങളില്ലാതെ ക്രമസമാധാനം നിലനിൽക്കുന്ന മേഖലയാണ് ചേലക്കടവ്. പ്രതികളെ എത്രയും വേഗം പിടികൂടണം എന്ന ആവശ്യമാണ് ഉയരുന്നത്.

Leave A Reply

Your email address will not be published.