കൊച്ചി : കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് വിജയം. 31 വര്‍ഷത്തിന് ശേഷമാണ് കെഎസ്‌യു കുസാറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. 15 പോസ്റ്റുകളിലേക്കാണ് മത്സരം നടന്നത്. കഴിഞ്ഞ തവണ 13 സീറ്റിലും എസ്എഫ്ഐ ആയിരുന്നു വിജയിച്ചത്. ഇത്തവണ കെഎസ്‌യു ഒറ്റയ്ക്കാണ് മത്സരിച്ചത്. കുസാറ്റിലെ വിജയം ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി അര്‍ച്ചന എസ് ബി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഷിദ്, ട്രഷറര്‍ ബേസില്‍ എം പോള്‍, വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ എം, മുഹമ്മദ് സൈനുല്‍ ആബിദീന്‍, സയ്യില്‍ മുഹമ്മദ് ഇ പി, ഫാത്തിമ പി, നിജു റോയ്, ഷിനാന്‍ മുഹമ്മദ് ഷെരീഫ്, ബേസില്‍ ജോണ്‍ എല്‍ദോ, ശരത് പിജെ, എന്നിവര്‍ കെഎസ്‌യു പാനലില്‍ വിജയിച്ചു.