• Home
  • KERALA NEWS TODAY
  • ലൈംഗികാതിക്രമക്കേസില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
KERALA NEWS TODAY

ലൈംഗികാതിക്രമക്കേസില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Email :17

കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ നട ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി. പരാതി നല്‍കിയതിന്റെ കാലതാമസം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നൽികിയത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമര്‍പ്പിച്ചത് പതിനേഴ് വര്‍ഷത്തിന് ശേഷമാണെന്നും ഹൈക്കോടതി വിലയിരുത്തി. അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തേ കേസില്‍ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാലചന്ദ്രമേനോന്‍ അടക്കം എട്ടോളം പേര്‍ക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ നടി രംഗത്തെത്തിയത്. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് ബാലചന്ദ്രമേനോന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ നല്‍കിയ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts