Latest Malayalam News - മലയാളം വാർത്തകൾ

പുഷ്പ 2 റിലീസിനിടെ തീയറ്ററിൽ തീപ്പന്തം കത്തിച്ചു ; 4 പേർ പിടിയിൽ

Fire breaks out in theatre during Pushpa 2 release; 4 arrested

ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു. സംഭവത്തിൽ നാല് പേര്‍ പിടിയില്‍. ബംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്. സ്ക്രീനിൽ പുഷ്പയായുള്ള അല്ലുവിന്റെ വരവ് കണ്ട് ആവേശം കൂടിയ ആരാധകർ സ്ക്രീനിന് മുന്നിലേക്ക് കയ്യിൽ കരുതിയ തീപ്പന്തം കത്തിച്ചുകൊണ്ട് എത്തുകയായിരുന്നു. തീയേറ്ററിൽ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയ അപകടം ഉണ്ടായില്ല. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം പുഷ്പ 2 -ന്റെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കൾക്കും ഒപ്പം പുഷ്പയുടെ പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു മരിച്ച യുവതി.

Leave A Reply

Your email address will not be published.