Latest Malayalam News - മലയാളം വാർത്തകൾ

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല, പുതിയ സ്ഥലം കണ്ടെത്തണം ; മുഖ്യമന്ത്രി

Landslide site is uninhabitable, new site should be found; Chief Minister

വയനാട് ദുരന്തത്തിൽ ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ടെന്നും, ലക്ഷ്യമിടുന്നത് ലോകോത്തരമായ പുനരധിവാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ സ്ഥലം കണ്ടെത്തണം. ഇതിനായി കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യമായി ഉണ്ടാകുന്നില്ല. ദേശീയ ഏജൻസികൾ കൂടുതൽ കൃത്യതയോടെ അത്തരം കാര്യങ്ങൾ നിർവഹിക്കണം. സംസ്ഥാനം എന്ന നിലയ്ക്ക് കേരളവും പുതിയ ശ്രമങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.