Latest Malayalam News - മലയാളം വാർത്തകൾ

മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

Fisherman seriously injured after cooker explodes on fishing boat

പാചകം ചെയ്യുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടിയിൽ നിന്നും 29 നോട്ടിക്കൽ അകലെ കടലിൽ വെച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ജോസ്(30), ഷാബു(47), കുമാർ (47) എന്നിവർക്കാണ് പൊള്ളലേറ്റത്. ഫിഷറീസ് എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടിൽ ഇവരെ കരയിലെത്തിച്ചു. നിലവിൽ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.