Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

State School Arts Festival in Thiruvananthapuram in December

ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചു. ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. കൂടാതെ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് വച്ചും നടക്കും. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങൾ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തൽ മത്സരങ്ങൾ മാത്രം കോതമംഗലം എംഎ കോളജിൽ നടത്താനും തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.